. തീ കത്തുന്നത് കണ്ട് ഉടമയായ ആര്യാട് 15ാം വാര്‍ഡില്‍ ചൂണ്ടപ്പള്ളി വീട്ടില്‍ നിക്‌സണ്‍ (50) ഓടിയെത്തി തീയണക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തീയണക്കാനുള്ള ശ്രമത്തിനിടെ ഇയാളുടെ കൈക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. 

ആലപ്പുഴ: തുമ്പോളിയില്‍ കിടക്ക നിര്‍മാണ യൂണിറ്റിന് തീപ്പിടിച്ചു. സംഭവത്തില്‍ ഉടമക്കും തീയണക്കാനെത്തിയ ഫയര്‍മാനും പൊള്ളലേറ്റു. ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം. തുമ്പോളി പ്രൊവിഡന്‍സ് ആശുപത്രിക്ക് പിന്നിലുള്ള റിലാക്‌സ് എന്ന ചെറുകിട കിടക്ക നിര്‍മാണ യുണിറ്റിലാണ് തീപ്പിടുത്തം ഉണ്ടായത്. 

സംഭവം നടക്കുമ്പോള്‍ തൊഴിലാളികള്‍ ഭക്ഷണം കഴിക്കാന്‍ പോയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. തീ കത്തുന്നത് കണ്ട് ഉടമയായ ആര്യാട് 15ാം വാര്‍ഡില്‍ ചൂണ്ടപ്പള്ളി വീട്ടില്‍ നിക്‌സണ്‍ (50) ഓടിയെത്തി തീയണക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തീയണക്കാനുള്ള ശ്രമത്തിനിടെ ഇയാളുടെ കൈക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. 

സംഭവമറിഞ്ഞ് ഓടികൂടിയ തൊഴിലാളികളാണ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചേര്‍ത്തലയില്‍ നിന്നും ആലപ്പുഴയില്‍ നിന്നും ഫയർഫോഴ്സ്കാകാർക്ക് രണ്ടര മണിക്കൂറത്തെ പ്രവര്‍ത്തനത്തിനൊടുവിലാണ് തീ അണക്കാന്‍ കഴിഞ്ഞത്. അതിനിടെയാണ് ഫയര്‍മാന്‍ അര്‍ജുനന് പൊള്ളലേറ്റത്. ഇരുവരെയും തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് സൂചന. അപകടത്തില്‍ അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് ഉടമക്ക് ഉണ്ടായത്.