ബെലാക്കുവിന്‍റെ ഇഷ്ടം പ്രധാനമന്ത്രി അറിഞ്ഞതോടെ കുഞ്ഞിന് പിറന്നാള്‍ ആശംസയുമായി മോദി രംഗത്തെത്തുകയും ചെയ്തു

ദില്ലി: പിറന്നാളിന് മകള്‍ക്ക് എന്ത് വേണമെന്നുള്ള അച്ഛന്‍ മഹേഷ് വിക്രം ഹെഗ്ഡേയുടെ ചോദ്യത്തിന് ചോദ്യത്തിന് കുഞ്ഞ് ബെലാകുവിന് ഒരു ഉത്തരമേയുണ്ടായിരുന്നുള്ളൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള കേക്ക് വേണം മുറിക്കണമെന്നായിരുന്നു ആ മോഹം.

അത് മഹേഷ് നിറവേറി കൊടുത്തു. ഒപ്പം ആ കേക്കിന്‍റെ ചിത്രവും മകളുടെ ആഗ്രഹവും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ കുഞ്ഞ് ബെലാകു താരമായിരിക്കുകയാണ്. ബെലാകുവിന്‍റെ ഇഷ്ടം പ്രധാനമന്ത്രി അറിഞ്ഞതോടെ കുഞ്ഞിന് പിറന്നാള്‍ ആശംസയുമായി മോദി രംഗത്തെത്തുകയും ചെയ്തു.

ഇതിന്‍റെ സന്തോഷത്തിലാണ് ഇപ്പോള്‍ കര്‍ണാടക സ്വദേശിയായ ബെലാകു. പ്രധാനമന്ത്രി കള്ളന്‍ തന്നെയാണ്, കുഞ്ഞുങ്ങളുടെ ഹൃദയം പോലും മോഷ്ടിക്കാന്‍ കഴിവുള്ള കള്ളന്‍ എന്നാണ് മഹോഷിന്‍റെ ട്വീറ്റ്. എന്‍റെ ആശംസകള്‍ കുഞ്ഞ് ബെലാകുവിനെ അറിയിക്കണം. അവളുടെ സന്തോഷത്തിനും ആയുരാരോഗ്യത്തിനും പ്രാര്‍ഥിക്കുന്നുവെന്നായിരുന്നു മോദിയുടെ ആശംസ. 

Scroll to load tweet…
Scroll to load tweet…