. പന്ത് സ്വീകരിച്ച് മിന്നല്‍ വേഗത്തില്‍ പാഞ്ഞ ഡബ്രൂയിന്‍ നാല് ജപ്പാന്‍ താരങ്ങളെ പിന്നിലാക്കി കുതിച്ചുപാഞ്ഞു. പോസ്റ്റിനരികെവെച്ച് പന്ത് വിംഗ് ബാക്ക് തോമസ് മിന്യൂവറിന് മറിച്ചുനല്‍കി.

മോസ്കോ: റഷ്യന്‍ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായിരുന്നു ജപ്പാന്‍-ബെല്‍ജിം പ്രീക്വാര്‍ട്ടര്‍. ആദ്യം രണ്ട് ഗോള്‍ ലീഡെടുത്ത് ബെല്‍ജിയത്തെ ജപ്പാന്‍ ഞെട്ടിച്ചെങ്കിലും രണ്ടും തിരിച്ചടിച്ച് ബെല്‍ജിയം ശക്തമായി മത്സരത്തിലേക്ക് തിരികെ വന്നു. ഒടുവില്‍ കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കെ മനോഹരമായൊരു കൗണ്ടര്‍ അറ്റാക്കിലൂ‍ടെ ബെല്‍ജിയം ഗോളും കളിയും നേടി. അവസാന നിമിഷങ്ങളിലും കളി ബെല്‍ജിയം പോസ്റ്റിലായിരുന്നു.

94-ാം മിനിട്ടില്‍ ജപ്പാന് അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്ന് പന്ത് പിടിച്ചെടുത്ത ബെല്‍ജിയന്‍ ഗോള്‍ കീപ്പര്‍ തിയാബൗട്ട് കോര്‍ട്ടോയിസ് പന്ത് മൈതാന മധ്യത്തുണ്ടായിരുന്ന കെവിന്‍ ഡബ്രൂയിന് നല്‍കി. അപ്പോള്‍ കളി അധികസമയത്തിലേക്ക് പോകാന്‍ ബാക്കിയുണ്ടായിരുന്നത് വെറും 31 സെക്കന്‍ഡ് മാത്രം. പന്ത് സ്വീകരിച്ച് മിന്നല്‍ വേഗത്തില്‍ പാഞ്ഞ ഡബ്രൂയിന്‍ നാല് ജപ്പാന്‍ താരങ്ങളെ പിന്നിലാക്കി കുതിച്ചുപാഞ്ഞു. പോസ്റ്റിനരികെവെച്ച് പന്ത് വിംഗ് ബാക്ക് തോമസ് മിന്യൂവറിന് മറിച്ചുനല്‍കി.

Scroll to load tweet…

മിന്യൂവര്‍ അത് ലൂക്കാകുവിന് മറിച്ചു നല്‍കുമെന്നായിരുന്നു ജപ്പാന്‍ താരങ്ങള്‍ കരുതിയത്. എന്നാല്‍ പന്ത് സ്വീകരിക്കാനെന്നപോലെ നിന്ന ലുക്കാകു തന്ത്രപരമായി ഒഴിഞ്ഞുമാറിയപ്പോള്‍ പന്ത് കിട്ടിയത് ബെല്‍ജിയത്തിന്റെ പ്രതിരോധനിരതാരം നേസര്‍ ചാഡിയുടെ കാലുകളില്‍. പന്ത് വലയിലെത്തിക്കുക എന്ന അനായാസ ജോലി ചാഡി ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. ഇതിനെല്ലാം കൂടി ബെല്‍ജിയം എടുത്തത് വെറും 9.94 സെക്കന്‍ഡ്. ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യനായ ഉസൈന്‍ ബോള്‍ട്ട് പതിവായി ഓടുന്ന സമയം.

Scroll to load tweet…
Scroll to load tweet…