Asianet News MalayalamAsianet News Malayalam

ജാമ്യത്തില്‍ ഇറങ്ങുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഐക്യദാർഢ്യവുമായി വിശ്വാസികള്‍

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച ഫ്രാങ്കോ മുളയ്ക്കലിന് പ്രാർത്ഥന ഐക്യദാർഢ്യവുമായി പാല സബ് ജയിലിന് മുന്നില്‍ വിശ്വാസികള്‍. കന്യാസ്ത്രീകള്‍ അടക്കം ഒരു സംഘമാളുകള്‍ പാല സബ് ജയിലിന് മുന്നിൽ മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കുന്നു. ജയിലിന് മുന്നിലെ റോഡിലെ ഗതാഗതം തടസ്സപ്പെടുത്തിയാണ് പ്രാർത്ഥന ഐക്യദാർഢ്യം.

believers in support for franco mulakkal
Author
Pala, First Published Oct 16, 2018, 12:31 PM IST

പാല: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച ഫ്രാങ്കോ മുളയ്ക്കലിന് പ്രാർത്ഥന ഐക്യദാർഢ്യവുമായി പാല സബ് ജയിലിന് മുന്നില്‍ വിശ്വാസികള്‍. കന്യാസ്ത്രീകള്‍ അടക്കം ഒരു സംഘമാളുകള്‍ പാല സബ് ജയിലിന് മുന്നിൽ മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കുന്നു. ജയിലിന് മുന്നിലെ റോഡിലെ ഗതാഗതം തടസ്സപ്പെടുത്തിയാണ് പ്രാർത്ഥന ഐക്യദാർഢ്യം.

കര്‍ശന ഉപാധികളോടെ ഇന്നലെയാണ്  ബിഷപ്പിന് ജാമ്യം അനുവദിച്ചത്. എന്നാൽ ഉത്തരവ് കിട്ടാൻ വൈകിയതിനാൽ ഇന്നലെ പാലാ മജിസ്ട്രേട്ടിന് റിലീസിംഗ് ഓർഡർ പുറപ്പെടുവിക്കാൻ കഴിഞ്ഞില്ല. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ കഴിഞ്ഞ 21 നാണ് ബിഷപ്പ്ഫ്രാ ങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. 24 ന് റിമാന്റ ചെയ്തത് മുതൽ പാലാ സബ് ജയിലിലാണ്. സെപ്റ്റംബർ 22ന് അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ രണ്ടാമത്തെ ജാമ്യാപേക്ഷയിലാണ് അനുകൂല ഉത്തരവുണ്ടായത്. 

കേരളത്തിൽ പ്രവേശിക്കരുത്, പരാതിക്കാരിയേയോ സാക്ഷകളെയോ സ്വാധീനിക്കാൻ ശ്രമിക്കരുത്, കുറ്റപത്രം സമർപ്പിക്കും വരെ രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നിടത്ത് ഹാജരാകണം, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകൾ. അന്വേഷണം പൂ‍ർത്തിയായെന്നും സാക്ഷികളുടെ രഹസ്യമൊഴി അടക്കമുളളവ രേഖപ്പെടുത്തിയെന്നും ഇനി റിമാൻഡിൽ തടവിൽ കഴിയേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു ബിഷപ്പിന്‍റെ അഭിഭാഷകനായ പി വിജയഭാനുവിന്‍റെ  വാദിച്ചത്. 

അഞ്ചു സാക്ഷികളുടെ രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയതെന്നും ഇനിയും രണ്ടുപേരുടേതുകൂടി ശേഷിക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ബിഷപ്പ് ജാമ്യത്തിലിറങ്ങിയാൽ ഇവരെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന വാദവും സർക്കാർ ഉന്നയിച്ചു. കേസ് ഡയറികൂടി പരിശോധിച്ചശേഷമാണ് ബിഷപ്പിന് ജാമ്യം അനുവദിക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് തീരുമാനിച്ചത്. 

Follow Us:
Download App:
  • android
  • ios