ബംഗാളി സ്വദേശിനി സൊണാലി ബുദ്ധദേവ് ആണ് പ്രസവിച്ചത് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആലപ്പുഴ: ബംഗാളി യുവതി നടുറോഡില്‍ പ്രസവിച്ചു. ബംഗാളി സ്വദേശിനി സൊണാലി ബുദ്ധദേവ് (23) ആണ് തിങ്കളാഴ്ച വൈകുന്നേരം ആലപ്പുഴ ജില്ലയിലെ ദ്വീപ് പഞ്ചായത്തായ പെരുമ്പളം സൗത്ത് ജെട്ടി റോഡിൽ വച്ച് പ്രസവിച്ചത്. വിവരമറിഞ്ഞ് പെരുമ്പളം പ്രഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ കീർത്തനയും നേഴ്സും സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾക്ക് ശേഷം ഇരുവരെയും വൈക്കം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞു സുഖം പ്രാപിച്ചുവെന്ന് ഡോക്ടർ പറഞ്ഞു. ഇവർ കുടുംബസമേതം പെരുമ്പളം പഞ്ചായത്ത് അഞ്ചാം വാർഡ് വെളിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.