കേരളത്തിൽ ജോലി ചെയ്യുന്നതെല്ലാം ബംഗാളികളാണ്. അതുകൊണ്ടാണ് മൊബൈലെടുത്ത് മറ്റുള്ളവരെ എങ്ങനെ വധിക്കാമെന്നാണ് മലയാളികൾ രാവിലെ മുതൽ ചിന്തിക്കുന്നത്

തിരുവനന്തപുരം: മലയാളികെളുടെ അലസ മനോഭാവത്തിനെതിരെ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തിൽ ജോലി ചെയ്യുന്നതെല്ലാം ബംഗാളികളാണ്. അതുകൊണ്ടാണ് മൊബൈലെടുത്ത് മറ്റുള്ളവരെ എങ്ങനെ വധിക്കാമെന്നാണ് മലയാളികൾ രാവിലെ മുതൽ ചിന്തിക്കുന്നതെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം തിരുവനന്തപുരത്ത് പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ദിവസം വാഗമണ്ണില്‍ സാഹസിക റൈഡ് തകര്‍ന്ന് അപകടമുണ്ടായതില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കേന്ദ്രത്തിന്റെ പണം ഉപയോഗിച്ച് സംസ്ഥാന സർക്കാർ വാഗമണിലുണ്ടാക്കിയ റോപ് വേയാണ് തകർന്നത്. നിക്കതിൽ ഉത്തരവാദിത്വമില്ല. പണം നൽകിയതു മാത്രമേയുള്ളൂവെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.