അതേ സമയം കുരുവിള സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ത്തതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും കോടതി നടപടികള്‍ നീട്ടികൊണ്ടുപോകാനാണ് കുരുവിള ശ്രമിക്കുന്നതെന്നും ഉമ്മന്‍ചാണ്ടിക്കായി ഹാജരായ അഭിഭാഷകന്‍ തോമസ് ആന്റണി വാദിച്ചു.. സോളാര്‍ കേസില്‍ എംകെ കുരുവിളയ്ക്ക് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒരു കോടി അറുപത് ലക്ഷത്തിലധികം രൂപ നല്‍കണമെന്നായിരുന്നു കോടതി വിധി.