ഡ്രൈവറെ ഭീഷണിപ്പെടുത്തി ബസിന്റെ നിയന്ത്രണമേറ്റെടുത്ത സംഘം സമീപത്തെ ഒരു ഗോഡൗണിലേക്ക് ഓടിച്ചുകൊണ്ടുപോവുകയായിരുന്നു.
ബംഗളുരു: കെങ്കേരിയിൽ സ്വകാര്യ ബസ് തട്ടിയെടുക്കാൻ ശ്രമം. പൊലീസ് ഉദ്ദ്യോഗസ്ഥരെന്ന വ്യാജേനയെത്തിയ മൂന്നംഗ സംഘമാണ് ഇന്നലെ രാത്രി കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ് തട്ടിയെടുക്കാൻ ശ്രമിച്ചത്. ഡ്രൈവറെ ഭീഷണിപ്പെടുത്തി ബസിന്റെ നിയന്ത്രണമേറ്റെടുത്ത സംഘം സമീപത്തെ ഒരു ഗോഡൗണിലേക്ക് ഓടിച്ചുകൊണ്ടുപോവുകയായിരുന്നു. യാത്രക്കാർ ബഹളം വച്ചതിനെത്തുടർന്ന് ഇവർ ഇറങ്ങിയോടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കെങ്കേരി പൊലീസ് കസ്റ്റഡിയിലെടുത്തു. വായ്പ തിരിച്ചടവ് മുടങ്ങിയ ബസ് പിടിച്ചെടുക്കാനെത്തിയതാണെന്നും എന്നാൽ ബസ് മാറിപ്പോയെന്നും ഇവർ പൊലീസിനോട് പറഞ്ഞു.
