മദ്ദേവനപുര മഠം ഉപമേധാവി സ്വാമി ദയാനന്ദയും നടിയും തമ്മിലുളള കിടപ്പറ രംഗങ്ങള്‍ പുറത്തായി

ബെംഗളൂരു: ലൈംഗിക ആരോപണത്തില്‍ കുടുക്കിലായ സ്വാമിമാരുടെ പട്ടികയിലേക്ക് ഒരാള്‍ കൂടി. കര്‍ണാടകത്തിലെ മദ്ദേവനപുര മഠത്തിന്റെ ഉപമേധാവി സ്വാമി ദയാനന്ദയും കന്നഡ നടിയും തമ്മിലുളള രംഗങ്ങള്‍ പുറത്തായി. മഠാധിപതിയുടെ മകന്‍ കൂടിയായ സ്വാമിക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നതോടെ വിശ്വാസികള്‍ പ്രതിഷേധവുമായെത്തി. 

ബെംഗളൂരുവിന് അടുത്ത് ഹനസാമരണഹളളിയിലെ മദ്ദേവനപുര മഠത്തിന്റെ ഉപമേധാവി ഗുരനഞ്ചേശ്വര ശിവാചാര്യ സ്വാമി.യഥാര്‍ത്ഥ പേര് ദയാനന്ദന്‍. മഠാധിപതിയുടെ മകന്‍ കൂടിയായ ദയാനന്ദനും കന്നഡ നടിയും തമ്മിലുളള ദൃശ്യങ്ങളാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. 

കന്നഡ സീരിയലുകളിലും ചില സിനിമകളിലും അഭിനയിച്ചിട്ടുളള നടി ചിക്കമംഗളൂര്‍ സ്വദേശിയാണ്. വ്യാഴാഴ്ച രാവിലെ ദൃശ്യങ്ങള്‍ പടര്‍ന്നതോടെ അതിലുളളത് താന്‍ തന്നെയെന്ന് നടി സമ്മതിച്ചു.ലിംഗായത്ത് സമുദായ മഠത്തിന്റെ മേധാവി സ്വാമി ശിവാചാര്യയുടെ മകനാണ് ദയാനന്ദന്‍.ഇതോടെ വിശ്വാസികള്‍ പ്രതിഷേധവുമായെത്തി.

നൂറുകണക്കിന് പേര്‍ മഠം വളഞ്ഞു.സ്വാമിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. ലിംഗായത്ത് സമുദായത്തിലെ പ്രമുഖരും ഇതേ ആവശ്യം ഉന്നയിച്ചു.സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ട് പൊലീസും സ്ഥലത്തെത്തി.

ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ സ്വാമിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചു. പിന്നീട് മഠത്തിലെ ഭൂമി തട്ടിപ്പ് ഉള്‍പ്പെടെയുളളവ ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ യെലഹങ്ക പൊലീസ് കേസെടുത്തു. 500 വര്‍ഷത്തിലധികം പഴക്കമുളള മഠത്തിന് 220 ഏക്കറിലധികം ഭൂസ്വത്തുണ്ട്. ദയാനന്ദനയുടെ അച്ഛന്‍ ശിവാചാര്യക്കെതിരെയും നേരത്തെ ലൈംഗികാരോപണം ഉയര്‍ന്നിരുന്നു.