ബംഗളൂരു: ഒരു യുവാവ് ഭാര്യക്കെതിരെ നൽകിയ പരാതി സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയാകുകയാണ്. ബംഗളൂരു പൊലീസിനെപ്പോലും ഞെട്ടിച്ചിരിക്കുകയാണ് ഈ പരാതി. കല്ല്യാണതട്ടിപ്പ് വീരന്മാരുടെ വാർത്തകൾ ധാരാളം കേട്ടിട്ടുണ്ടെങ്കിലും സ്ത്രീകളുടെ കാര്യത്തിൽ ഇത്തരം പരാതികൾ അപൂർവമാണ്. ഭാര്യക്ക് തന്നെക്കൂടാതെ ഏഴു ഭർത്താക്കൻമാരുണ്ടെന്ന പരാതിയുമായാണ് യുവാവ് പൊലീസിനെ സമീപിച്ചത്.
യസ്മിൻ ബാനു എന്ന 38 കാരിക്കെതിരേയാണ് ആരോപണവുമായി ഭർത്താവായ കിഴക്കൻ ബംഗലുരുവിലെ കെ.ജി ഹള്ളി സ്വദേശി ഇമ്രാൻ രംഗത്തെത്തിയത്. യാസ്മിൻ പരപുരുഷ ബന്ധം പതിവാക്കിയിരിക്കുകയാണെന്നു പരാതിയിൽ പറയുന്നു. കല്യാണം കഴിച്ച് തന്നെ വഞ്ചിക്കുകയായിരുന്നു യാസ്മിൻ. തന്നെ ഇവർ നന്നായി ഉപദ്രവിക്കാറുണ്ടായിരുന്നു. ഭാര്യ ദുർമാർഗിയാണെന്നും വഞ്ചനാകുറ്റത്തിന് കേസ് എടുക്കണെമന്നും ഇമ്രാൻ പരാതിയിൽ പറഞ്ഞിട്ടുണ്ട്.
ഇതിനു പിന്നാലെ ഷൊയബ്, അഫ്‌സൽ എന്നീ രണ്ടു പേർ കൂടി യാസ്മിൻ തങ്ങളെ കല്യാണം കഴിച്ച് പറ്റിച്ചെന്ന ആരോപണവുമായി രംഗത്ത് വന്നു. ഒരു വൻ തുക ചോദിച്ചിട്ട് കൊടുത്തില്ലെന്ന് പറഞ്ഞാണ് തന്നെ യസ്മീൻ ഉപേക്ഷിച്ചതെന്നാണ് റിയൽ എസ്റ്റേറ്റ് ഏജന്റായ അഫ്‌സലിന്റെ പരാതി.
വഞ്ചിച്ചെന്ന ആരോപണം കൂടിയതോടെ ഭർത്താക്കന്മാരുടെ പരാതികൾ സ്വീകരിച്ച പൊലീസ് യാസ്മിനെ പിടികൂടാനുള്ള ശ്രമത്തിലാണ്.
