ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുന്ന കിഴക്ക് പടിഞ്ഞാറൻ ഇടനാഴിയുടെ ഉദ്ഘാടനം ഇന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു നിർവ്വഹിക്കും. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഭൂമിയ്ക്കടിയിലൂടെയുള്ള മെട്രോ സർവ്വിസെന്ന പ്രത്യേകതയാണ് ഇതിനുള്ളത്.

കിഴക്ക് ബെയ്യപ്പനഹള്ളി മുതൽ പടിഞ്ഞാറ് മൈസൂർ റോഡ് വരെയുള്ള തിരക്കേറിയ റോഡിന് സമാന്തരമായാണ് 18.1 കിലോമീറ്റർ മെട്രോ പാത.റോഡിലൂടെ എടുക്കുന്ന ഒരു മണിക്കൂർ സമയത്തെക്കാൾ നേർ പകുതിയാകും മെട്രോ വഴിയുള്ള സമയദൈർഘ്യം. ശനിയാഴ്ച രാവിലെ ആറ് മണി മുതൽ മെട്രോ ജനങ്ങൾക്ക് വേണ്ടി തുറന്ന് കൊടുക്കും.