കോട്ടയം: കവി കുരീപ്പുഴ ശ്രീകുമറിനെതിരായ ആര്‍എസ്എസ് ആക്രമണത്തിനെതിരെ എഴുത്തുകാരന്‍ ബെന്ന്യാമിന്‍. നിസ്സഹായകനായ നിർമമനായ ഒരു പാവം കവിയെ നിങ്ങൾ ഭയപ്പെടുന്നു എങ്കിൽ നിങ്ങൾ സമൂഹത്തിലെ ഏറ്റവും ദുർബലനെപ്പോലും ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നാണർത്ഥമെന്ന് ബെന്യാമിന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബെന്യാമിന്‍റെ പ്രതികരണം. സ്വന്തം വാക്കുകളും ചെയ്തികളും സമൂഹം തിരിച്ചറിയുന്നു എന്നതിന്റെ ഭയമാണ് ആര്‍എസ്എസിന്. ആ ഭയം നിങ്ങളെ ഭ്രാന്തിൽ എത്തിച്ചിരിക്കുന്നു. സമൂഹത്തെ ഇല്ലായ്മ ചെയ്യാൻ ആഗ്രഹിക്കുന്ന ഭ്രാന്തിൽ- ബെന്യാമിന്‍ പറയുന്നു.