ചില ടീമുകള്‍ നന്നായി കളിച്ചിട്ടും ലോകകപ്പ് ജയിക്കാനായിട്ടില്ല. ലോകകപ്പ് ജയിക്കാന്‍ അര്‍ഹതയുണ്ടായിട്ടും നിര്‍ഭാഗ്യം അവര്‍ക്ക് വിനയായി. ഇതുവരെ ലോകകപ്പ് കളിച്ചതില്‍ ഏറ്റവും മികച്ച ടീം ഏതാണ്?
ഇരുപത്തിയൊന്നാമത് ലോകകപ്പിനാണ് ജൂണ്-ജൂലൈ മാസങ്ങളില് റഷ്യ ആതിഥേയത്വം വഹിക്കുന്നത്. കഴിഞ്ഞ 20 ലോകകപ്പുകള് അഞ്ചു വന്കരകളിലെ 17 രാജ്യങ്ങളിലായാണ് ആരങ്ങേറിയത്. ഇതുവരെ എട്ടു ടീമുകളാണ് ലോകകപ്പ് സ്വന്തമാക്കിയിട്ടുള്ളത്. ഇതില് അഞ്ചു ടീമുകള് ഒന്നിലേറെ തവണ ലോകകപ്പ് വിജയിച്ചവരാണ്. എന്നാല് മറ്റ് ചില ടീമുകള് നന്നായി കളിച്ചിട്ടും ലോകകപ്പ് ജയിക്കാനായിട്ടില്ല. ലോകകപ്പ് ജയിക്കാന് അര്ഹതയുണ്ടായിട്ടും നിര്ഭാഗ്യം അവര്ക്ക് വിനയായി. ഇതുവരെ ലോകകപ്പ് കളിച്ചതില് ഏറ്റവും മികച്ച ടീം ഏതാണ്? ഈ ചോദ്യത്തിന് എളുപ്പം ഉത്തരം നല്കാനാകില്ല. എന്നാല് ലോകകപ്പ് ചരിത്രം വിശദമായി വിലയിരുത്തിയിട്ടുള്ള വിവിധ രാജ്യങ്ങളില് നിന്നുള്ള സോക്കര് വിദഗ്ദ്ധരുടെയും കളിയെഴുത്തുകാരുടെയും സംഘം തയ്യാറാക്കിയിട്ടുള്ള ഏറ്റവും മികച്ച 10 ലോകകപ്പ് ടീമുകളെ ഇവിടെ അവതരിപ്പിക്കുന്നു.
1, ബ്രസീല്(1970)
2, പശ്ചിമ ജര്മ്മനി(1974)
3, ഫ്രാന്സ്(1998)
4, ബ്രസീല്(2002)
5, ഇറ്റലി(1982)
6, ഹംഗറി(1954)
7, സ്പെയിന്(2010)
8, അര്ജന്റീന(1986)
9, ഉറുഗ്വായ്(1930)
10, ജര്മനി(2014)
ബ്രസീല് ലോകകപ്പിന്റെ സെമിയില് ആതിഥേയരെ ഏഴുഗോളുകള്ക്ക് മുട്ടുകുത്തിച്ച ജര്മനി എക്സ്ട്രാ ടൈമിലേക്ക് നീണ്ട ഫൈനലില് അര്ജന്റീനയെ മരിയോ ഗോഡ്സെയുടെ ഏകഗോളിന്റെ പിന്ബലത്തില് പരാജയപ്പെടുത്തിയാണ് തങ്ങളുടെ നാലാം കിരീടം ചൂടിയത്.
