ലഖ്‌നൗ: ഗുജറാത്തും ഹിമാചലും കൂടി ബിജെപിയുടെ കൈപ്പിടിയിലായതോടെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് കോൺഗ്രസ് ഇനി നോക്കേണ്ടെന്ന് ഉത്തര്‍പേദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് ഇനി 2024ലെ തിരഞ്ഞെടുപ്പിനുവേണ്ടി തയാറെടുത്താൽ മതി. 2019ൽ ബിജെപിയുടെ വിജയം നിശ്ചയമാണ്.

വികസനോന്മുഖമായ രാഷ്ട്രീയമെന്നതിലാണു വിശ്വസിക്കുന്നതെന്നു ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും ജനങ്ങൾ തെളിയിച്ചു എന്നും യോഗി പറഞ്ഞു. നിയമസഭയുടെ ശീതകാല സമ്മേളനത്തിനെത്തവെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.