പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ബെവ്ക്കോ ഔട്ട് ലൈറ്റുകള്‍ മാറ്റിയപ്പോള്‍ പലയിടങ്ങളിലും പ്രതിഷേധം ഉയർന്നു. ഇതേ തുടർന്ന് ബൈവ്ക്കോ വലിയ പ്രതിസന്ധി നേരിടുകയാണ്. ഔട്ട് ലെറ്റുകള്‍ക്കും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുടെ അതിർത്തിക്കുള്ളിൽ പ്രവർത്തിക്കാനുള്ള ലൈസൻസ് നൽകുന്നതും. ഒരു പഞ്ചായത്തിൽ ഔട്ട് ലെറ്റിന് ലൈൻസ് അനുവദിച്ചാൽ, ആ പഞ്ചായത്തിൽ എവിടെ വേണമെങ്കിലും പ്രവർത്തിക്കാം. പക്ഷെ പാതയോരങ്ങളിൽ പ്രവത്തിക്കുന്ന ഔട്ട് ലൈറ്റുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിമ്പോള്‍ പ്രാദേശികമായും ഭരണസമിതിയിൽ നിന്നും എതിർപ്പുയരുകയാണ്. ഇതിനു പരിഹാരമായ് ലൈസൻസ് അതിർത്തി പുനർനിർണയിക്കാൻ ബെവ്ക്കോ സർക്കാരിനോട് ആവ്യപ്പെടുകയാിരുന്നു. ഇതേ തുടർന്നാണ് തദ്ദേശസ്വയംഭരണ പരിധിമാറ്റി താലൂക്കിൽ എവിടെ വേണെമെങ്കിലും മാറ്റി സ്ഥാപിക്കാൻ അനുമതി നൽകികൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്.
ഇതോടെ ഏതെങ്കിലും തദ്ദേശസ്ഥാപനം അനുമതി നിഷേധിച്ചാൽ ആ താലൂക്കിലെ മറ്റേതെങ്കിലും തദ്ദേശ സ്ഥാപനത്തിലേക്ക് ഔട്ട് ലൈറ്റുകള്‍ മാറ്റനാകും. ദേശീയ- സംസ്ഥാന പാതരോയത്തെ 34 ഔട്ട് ലെറ്റുകളാണ് ബെവ്ക്കോ മാറ്റിയത്. ഇനിയും 145 എണ്ണം കൂടി മാറ്റി സ്ഥാപിക്കണം. ഇതിൽ 25 എണ്ണം മാറ്റിയിരുന്നുവെങ്കിലും തദ്ദേശ സ്ഥാപനങ്ങള്‍ അനുമതി നിഷേധിച്ചപ്പോള്‍ പഴയ കെട്ടിടങ്ങളിലേക്ക് മാറ്റേണ്ടിവന്നു. ഔട്ട്ലൈറ്റുകള്‍ പൂട്ടേണ്ടി വന്നാൽ 5000കോടിയുടെ നികുതി നഷ്ടം സർക്കാരിന് ഉണ്ടാകുമെന്നാണ് ബെവ്ക്കോയുടെ കണക്ക്.
ഇന്നു വരുന്ന സുപ്രീംകോടതി വിധിയാണ് സർക്കാരും ബെവ്ക്കോയും കാത്തിരിക്കുന്നത്. ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ മാറ്റുന്നത് സംബന്ധിച്ച ഉത്തരവില്‍ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷകളില്‍ സുപ്രീംകോടതി ഇന്ന് തീരുമാനമെടുത്തേക്കും. ഉത്തരവ് ബാറുകള്‍ക്ക് ബാധകമാകുമോ എന്നതിലും കോടതി ഇന്ന് വ്യക്തത വരുത്തിയേക്കും. ഇന്നലെ കേസ് പരിഗണിച്ച കോടതി മദ്യത്തെക്കാള്‍ വലുതാണ് മനുഷ്യജീവനെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. മദ്യശാലകള്‍ക്ക് വേണ്ടി അറ്റോര്‍ണി ജനറല്‍ ഉള്‍പ്പടെ ഇന്നലെ ഇരുപതിലധികം മുതിര്‍ന്ന അഭിഭാഷകരാണ് കോടതിയില്‍ എത്തിയത്.
അതേ സമയം ഔട്ട് ലെറ്റുകള്‍ അനുമതി നിഷേധിക്കുന്ന തദ്ദേശസ്ഥാപനങ്ങളുടെ ഭരണസമിതികള്‍ക്കെതിരെ മന്ത്രി ജി.സുധാകരൻ രംഗത്തുവന്നു. ഇടതുമുന്നണി ഭരിക്കുന്ന സ്ഥങ്ങളിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് സർക്കാരുമായും പാർട്ടിയുമായും ആലോചിക്കണമെന്നാവശ്യപ്പെട്ട് സുധാകരൻ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് ഇന്ന് കത്ത് നൽകും.
