ഇക്കഴിഞ്ഞ 23ന് വെളുപ്പിനാണ് വടക്കന്‍ പറവൂര്‍ തെക്കേനാവഴിയില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ് കോര്‍പറേഷന്റെ ചില്ലറ വില്‍പന കേന്ദ്രത്തിന്റെ പുറക് വശത്തെ ഭിത്തി തുരന്ന് പ്രതി മോഷണം നടത്തിയത്.പണം സൂക്ഷിച്ചിരുന്ന സ്ഥലം കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍ ഇവിടെ സൂക്ഷിച്ചിരുന്ന 15 കുപ്പി മദ്യം കവരുകയായിരുന്നു.
പുലര്‍ച്ചെ നടക്കാനിറങ്ങിയവര്‍ വില്‍പനകേന്ദ്രത്തിന്റെ അകത്ത് ശബ്ദം കേട്ട് ബഹളം വച്ചതോടെ ഇയാള്‍ ഓടിരക്ഷപ്പെട്ടു.തൊട്ടടുത്ത ഹോട്ടലിലെ സിസിടിവി ക്യാമറയില്‍ മുഹമ്മദ് സഹീറിന്റെ ചിത്രം പതിഞ്ഞിരുന്നു.
സംഭവത്തിന് ശേഷം കണ്ണൂര്‍,മാഹി തുടങ്ങിയിടങ്ങളില്‍ ഒളിവില്‍ കഴിയുകയായരുന്ന പ്രതി.വീട്ടുകാരുമായി ഇടക്ക് ഫോണില്‍ ബന്ധപ്പെട്ടപ്പെട്ടതാണ് പോലീസിന് സഹായകരമായത്.തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു
