ഒളിവില്‍ കഴിയുന്ന കാലത്ത് എകെജി ബാലപീഡനം നടത്തിയെന്ന വി.ടി ബലറാമിന്‍റെ വിവാദ പരാമര്‍ശത്തിനെതിരെ നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. എ.കെ.ജി യുടെ ജീവിത കഥ വി.ടി ബല്‍റാം വായിച്ചത് മഞ്ഞപ്പത്രം വായിക്കുന്ന മനോവികാരത്തോടെയെന്ന് ഭാഗ്യലക്ഷ്മി കുറുപ്പില്‍ പറയുന്നു.