ആള്‍ദൈവം ഭയ്യൂജി മഹാരാജ് ആത്മഹത്യ ചെയ്തു
ഇന്റോര്: സ്വയം പ്രഖ്യാപിത ആള്ദൈവം ഭയ്യൂജി മഹാരാജ് സ്വയം വെടിയുതിര്ത്ത് ആത്മഹത്യ ചെയ്തു. ഗുരുതരാവസ്ഥയില് ബോംബെ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന് രക്ഷിക്കാനായില്ല. നേരത്തെ മന്ത്രി സ്ഥാനവും കാബിനറ്റ് പദവിയും ലഭിച്ച സന്ന്യാസിമാരില് ഒരാളായിരുന്നു ഭയ്യൂജി. എന്നാല് കാറു മറ്റ് സൗകര്യങ്ങളും ഇദ്ദേഹം നിഷേധിച്ചിരുന്നു.
മുന് മോഡല് കൂടിയായ ഭയ്യൂജി ആഢംബര ജീവിതരീതിയിലൂടെ ശ്രദ്ധേയനായിരുന്നു. ഇന്റോറില് കൊട്ടാര സദൃശ്യമായ ആശ്രമമാണ് ഭയ്യൂജിക്കുള്ളത്. ബിസിനസ് രംഗത്തും രാഷ്ട്രീയരംഗത്തുമടക്കം നിരവധി പ്രമുഖര് ഭയ്യൂജിയുടെ അനുയായികളാണ്.
മുന് മഹാരാഷ്ട്ര മുഖ്യമന്ത്രി സുശീല് കുമാര് ഷിണ്ടെ, വിലാസ് റാവു ദേദേശ്മുഖ് എന്നിവരും ഭയ്യൂചിയുടെ അനുയായികളായിരുന്നു. ഉദയ് സിങ് ദേശ്മുഖ് എന്നാണ് ഭയ്യൂജിയുടെ യഥാര്ഥ പേര്. ഭയ്യൂജി വിഷാദ രോഗത്തിന് അടിമയായിരുന്നു എന്നാണ് റിപ്പോര്ട്ടുകള്. കുടുംബവഴക്കാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
