Asianet News MalayalamAsianet News Malayalam

ഭാരതപ്പുഴ കരകവിഞ്ഞൊഴുകുന്നു, വീടുകളില്‍ വെള്ളം കയറി

ഭാരതപ്പുഴ കരകവിഞ്ഞൊഴുകിയതോടെ സമീപത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. പൊന്നാനി, തിരുന്നാവായ, കുറ്റിപ്പുറം എന്നിവിടങ്ങളിലാണ് വീടുകളില്‍ വെള്ളം കയറിയത്.

 

Bharathappuzha river
Author
Palakkad, First Published Aug 15, 2018, 6:19 AM IST

ഭാരതപ്പുഴ കരകവിഞ്ഞൊഴുകിയതോടെ സമീപത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. പൊന്നാനി, തിരുന്നാവായ, കുറ്റിപ്പുറം എന്നിവിടങ്ങളിലാണ് വീടുകളില്‍ വെള്ളം കയറിയത്.

ഭാരതപ്പുഴയോരത്ത് താമസിക്കുന്ന ഒട്ടുമിക്കവരുടേയും ആശങ്കയാണ് ഇത്.  കനത്ത മഴയും മലമ്പുഴ അണക്കെട്ട് തുറന്നതുമാണ് ഭാരതപുഴയില്‍ വെള്ളം കൂടാൻ കാരണം. പൊന്നാനി ഈശ്വരമംഗലത്ത് മാത്രം അമ്പതോളം കുടുംബങ്ങള്‍ ദുരിതത്തിലാണ്. വീട്ടില്‍ വെള്ളം കയറിയതിനാല്‍ ദുരിതാശ്വസ ക്യാമ്പിലേക്ക് മാറിയവര്‍ വെള്ളം കുറച്ച് താഴ്ന്നതോടെയാണ് തിരിച്ചെത്തിയത്.

വിവിധ ഇടങ്ങളിലായി ഭാരതപുഴയോരത്ത് താമസിക്കുന്ന ഇരുന്നൂറോളം പേരെ ഇതിനകം തന്നെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.

 

Follow Us:
Download App:
  • android
  • ios