കൊച്ചി: അര കോടി രൂപയുടെ സ്വർണം അനധികൃതമായി കടത്താൻ ശ്രമിച്ച തൃശൂർ സ്വദേശി കാലടിയിൽ പിടിയിൽ. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് തൃശൂർ സ്വദേശി സോളമനെ പിടികൂടിയത്. സ്വർണം കെ എസ് ആർ ടി സി ബസിൽ കടത്താൻ ശ്രമിക്കവേയാണ് ഇയാൾ എക്സൈസിന്റെ വലയിലായത്. ഈരാറ്റുപേട്ടക്ക് പോകുന്ന കെ എസ് ആർ ടി സി ബസിൽ നിന്നാണ് സ്വർണ്ണം ലഭിച്ചത്. രണ്ടര കിലോയോളം വരുന്ന സ്വർണം ഇയാൾ കാഞ്ഞിരപ്പിള്ളിയിലെ ജ്വല്ലറിയിലേക്കു കൊണ്ടു പോകുകയായിരുന്നു. ഇതിനു മുൻപും ഇയാൾ അനധികൃതമായി സ്വർണം കടത്തിയതായി പൊലീസിന്റെ ചോദ്യം ചെയ്യലിൽ തെളിഞ്ഞിട്ടുണ്ട്.