കേരള തീരത്ത്  ശക്തമായ  തിരമാലകൾ ഉണ്ടാകാൻ സാധ്യതയെന്ന്  മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നീ തീരപ്രദേശങ്ങളിൽ വേലിയേറ്റ സമയമയങ്ങളില്‍ രാവിലെയും വൈകിട്ടും ആറ് മണിമുതല്‍ എട്ടുമണിവരെ ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം: കേരള തീരത്ത്  ശക്തമായ  തിരമാലകൾ ഉണ്ടാകാൻ സാധ്യതയെന്ന്  മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നീ തീരപ്രദേശങ്ങളിൽ വേലിയേറ്റ സമയത്ത് ( രാവിലെയും വൈകിട്ടും ആറ് മണിമുതല്‍ എട്ടുമണിവരെ) ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്.

വേലിയേറ്റ സമയത്തിന് പുറമെ വൈകിട്ട് 5.30 മുതൽ രാത്രി 11.30 വരെ ശക്തമായ  തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡിന്റെയും സംയുകത ഫലം ആണിത്. സമുദ്രോപരിതലത്തിലെ കാലാവസ്ഥാ മാറ്റങ്ങളെത്തുടർന്നുണ്ടാകുന്ന ശക്തമായ തിരമാലകളാണു കള്ളക്കടൽ എന്ന പേരിൽ അറിയപ്പെടുന്നത്. മീൻപിടുത്തക്കാരും  തീരദേശവാസികളും മുന്നറിയിപ്പുകൾ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും മുന്നറിയിപ്പുണ്ട്.

മുന്നറിയിപ്പുകള്‍ 

1. വേലിയേറ്റ സമയത്തു തിരമാലകൾ  തീരത്തു ശക്തി പ്രാപിക്കുവാനും ശക്തമായി  അടിച്ചുകയറുവാനും സാധ്യതയുണ്ട്.

2. തീരത്തു ഈ പ്രതിഭാസം കൂടുതൽ ശക്തി പ്രാപിക്കുവാൻ സാധ്യത ഉള്ളതിനാൽ തീരത്തിനോട് ചേർന്ന് മീൻപിടിക്കുന്നവർ കൂടുതൽ ശ്രദ്ധ പാലിക്കേണ്ടതാണ്. 

3. ബോട്ടുകൾ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കുവാൻ നങ്കൂരമിടുമ്പോൾ അവ തമ്മിൽ  അകലം പാലിക്കേണ്ടതാണ് 

4. തീരങ്ങളിൽ ഈ പ്രതിഭാസത്തിന്റെ  ആഘാതം കൂടുതലായിരിക്കും എന്നതിനാൽ  വിനോദ സഞ്ചാരികൾ തീരപ്രദേശ വിനോദ സഞ്ചാരം  ഒഴിവാക്കുക.

5. ബോട്ടുകളും വള്ളങ്ങളും  തീരത്തു നിന്ന് കടലിലേയ്ക്കും കടലിൽ നിന്ന് തീരത്തിലേയ്ക്കും  കൊണ്ടുപോകുന്നതും വരുന്നതും ഒഴിവാക്കുക