110 അടി താഴ്‌ച്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരിയെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു. കുഴല്‍ക്കിണറിന് ബദലായി കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനാണ് ശ്രമം. കുട്ടിയെ രക്ഷിക്കാന്‍ ഇനിയും മണിക്കൂറുകള്‍ വേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്.
മങ്കര്‍: ബീഹാറിലെ മങ്കറില്‍ 110 അടി താഴ്‌ച്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരിയെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു. ചൊവ്വാഴ്‌ച്ച ഉച്ചതിരിഞ്ഞാണ് മുത്തച്ഛന്‍റെ വീട്ടിലെത്തിയ സനോ കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണത്. കുഴല്‍ക്കിണറിന് ബദലായി കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനാണ് ശ്രമം. സിസിടിവി വഴി കിട്ടിയെ നിരീക്ഷിച്ച് വരികയാണ്.
കുട്ടിക്ക് ഓക്‌സിജനും വെളിച്ചവും ലഭ്യമാക്കിയിട്ടുണ്ട്. കുട്ടി കൂടുതല്‍ താഴ്‌ച്ചയിലേക്ക് വഴുതി വീഴാതിരിക്കാന്‍ സുരക്ഷാ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ദുരന്തനിവാരണ സംഘം വ്യക്തമാക്കി. അതേസമയം കുട്ടിയെ രക്ഷിക്കാന്‍ ഇനിയും മണിക്കൂറുകള്‍ വേണ്ടിവരുമെന്ന് ദുരന്തനിവാരണ സംഘം തലവന്‍ സഞ്ജീവ് കുമാര്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
