Asianet News MalayalamAsianet News Malayalam

ബലാത്സംഗം ചെറുത്ത 13 കാരിയുടെ കണ്ണ് ചൂഴ്ന്നെടുത്തു

bihar rape case
Author
First Published Mar 9, 2017, 1:36 PM IST

പട്‌ന : ബലാത്സംഗം ചെറുത്ത 13 കാരിയുടെ കണ്ണ് ആണികൊണ്ട് കുത്തിപ്പൊട്ടിച്ചതായി റിപ്പോര്‍ട്ട്. പട്‌നയില്‍ നിന്ന് ഭഗത്പൂരിലെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അടുത്ത് എത്തിയ പെണ്‍കുട്ടിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അയല്‍വാസിയാണ് കുട്ടിയെ ആക്രമിച്ചത്. പാടത്തു കൂടി നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ 22 കാരനായ ഗേനു ശര്‍മ്മ എന്ന യുവാവ് കടന്നു പിടിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വെച്ചതിനിടെ തുടര്‍ന്ന് ഗ്രാമവാസികളില്‍ ചിലര്‍ ഇവിടേയ്ക്ക് ഓടിയെത്തി. 

ഇതില്‍ കലിപൂണ്ട അക്രമി പെണ്‍കുട്ടിയുടെ വലതു കണ്ണില്‍ ആണികൊണ്ട് കുത്തുകയും തള്ളിയിടുകയും ചെയ്തശേഷം സ്ഥലത്തു രക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. കണ്ണിന്റെ റെറ്റിന തകര്‍ന്നതായാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. അതുകൊണ്ടു തന്നെ കാഴ്ച ശക്തി തിരിച്ചു കിട്ടാനുള്ള സാധ്യത വളരെ കുറവാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

കണ്ണില്‍ ഇപ്പോഴും രക്തം കട്ടപിടിച്ച് കിടപ്പുണ്ട്. പോലീസ് മുന്‍പാകെ കുറ്റം സമ്മതിച്ച പ്രതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു തന്റെ ലക്ഷ്യമെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios