പറ്റ്ന: ബിഹാറില്‍ ജനതാദള്‍(യു) നേതാവിന്റെ കാറിനെ മറികടന്നതിന്റെ പേരില്‍ യുവാവിനെ വെടിവെച്ചുകൊന്നു. ഗയയിലെ പ്രമുഖ വ്യവസായിയുടെ മകനായ ആദിത്യ സച്ച്‌ദേവ(19) ആണ് ശനിയാഴ്ച രാത്രി വെടിയേറ്റ് മരിച്ചത്. തന്റെ സ്വിഫ്റ്റ് കാറില്‍ സഞ്ചരിക്കുകയായിരുന്ന സച്ച്‌ദേവ ജെഡിയു നേതാവ് മനോരമാ ദേവിയുടെ റേഞ്ച് റോവര്‍ കാറിനെ ഓവര്‍ ടേക്ക് ചെയ്തിരുന്നു. ഈ സമയം മനോരമ ദേവിയുടെ ഭര്‍ത്താവ് ബിന്ദി യാദവും മകന്‍ റോക്കിയും സുരക്ഷാ ഉദ്യോഗസ്ഥനുമാണ് കാറിലുണ്ടായിരുന്നത്.
സച്ച്‌ദേവ ഈ കാറിനെ ഓവര്‍ടേക്ക് ചെയ്തതും സുരക്ഷാ ഉദ്യോഗസ്ഥനും റോക്കിയും ചേര്‍ന്ന് ആകാശത്തേക്ക് തുടര്‍ച്ചയായി നിറയൊഴിച്ചു തങ്ങളുടെ കാര്‍ നിര്‍ത്തിച്ചുവെന്ന് സച്ച്ദേവിനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് പോലീസിനോട് പറഞ്ഞു. ഇതിനുശേഷം കാറില്‍ നിന്ന് പുറത്തിറക്കി റോക്കിയും സുരക്ഷാ ഉദ്യോഗസ്ഥനും കൂടി മര്‍ദ്ദിച്ചു. അവിടെനിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് സച്ച്‌ദേവിനുനേരെ ആരോ നിറയൊഴിച്ചതെന്നും സുഹൃത്ത് പോലീസിനോട് വ്യക്തമാക്കി.ആദിത്യയുടെ പിറന്നാളാഘോഷത്തിനു ശേഷം സുഹൃത്തുക്കളോടൊപ്പം മടങ്ങവേയാണ് സംഭവം ഇതിനുശേഷം റോക്കി കാര്‍ ഓടിച്ചുപോയി.
ബിഹാര്‍ എംഎല്‍എ ആണ് മനോരമ ദേവി. ഇവരുടെ ഭര്‍ത്താവ് ബിന്ദി യാദവിനെതിരെ നിരവധി കേസുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥനെയും ബിന്ദി യാദവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ റോക്കി ഇപ്പോഴും ഒളിവിലാണ്.
