പട്‌ന: ഗണപതി ദേവന് ഹാള്‍ടിക്കറ്റ് അനുവദിച്ച് ബീഹാര്‍ ലളിത് നാരായണ്‍ മിഥില യൂണിവേഴ്‌സിറ്റി. യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള നെഹേര ജവഹര്‍ലാല്‍ നെഹ്‌റു കോളജ് ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥി കൃഷ്ണകുമാര്‍ റോയിക്കാണ് ഗണപതിയുടെ ചിത്രം പതിച്ച ഹാള്‍ടിക്കറ്റ് ലഭിച്ചത്. 

അഡ്മിറ്റ് കാര്‍ഡിലെ തെറ്റ് തിരിച്ചറിഞ്ഞ ശേഷം ഒരു മാസം നീണ്ട പരിശ്രമത്തിലൊടുവിലാണ് ഒക്ടോബര്‍ നാലിന് തുടങ്ങിയ പരീക്ഷയില്‍ വിദ്യാര്‍ഥിക്ക് പങ്കെടുക്കാനായത്.  പരീക്ഷയ്ക്കാവശ്യമായ രേഖകളെല്ലാം ഓണ്‍ലൈനായി സമര്‍പ്പിക്കുകയായിരുന്നു. 

തുടര്‍ന്ന് അഡ്മിഷന്‍ കര്‍ഡ് ഡൗണ്‍ലോഡ് ചെയ്തപ്പോള്‍ വിദ്യാര്‍ഥിയുടെ ഫോട്ടോയ്ക്ക് പകരമുള്ളത് ഗണപതിയുടെ ചിത്രമായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട വിദ്യാര്‍ഥി കോളേജ് പ്രിന്‍സിപ്പലിനെ വിവരം അറിയിച്ച് യൂണിവേഴ്‌സിറ്റിക്ക് നല്‍കിയ അപേക്ഷയില്‍ പ്രത്യേക ഹാള്‍ടിക്കറ്റ് അനുവദിച്ചതോടെയാണ് പരീക്ഷ എഴുതാന്‍ സാധിച്ചത്.