സുമനസുകളുടെ സഹായം തേടി ഒരു കുടുംബം
കോഴിക്കോട്:വീട് ബാങ്ക് ജപ്തി ചെയ്തതോടെ ഇനിയെന്തെന്ന് അറിയാതെ ദിവസങ്ങള്‍ തള്ളിനീക്കുകകയാണ് കടിയങ്ങാട് പാലം കല്ലിങ്കല്‍ ബിജുവും കുടുംബവും. 2013 ലാണ് 3.7 ലക്ഷം രൂപ പത്തുവര്‍ഷ കാലാവധിയില്‍ കടമെടുത്തത്. പ്രതിമാസം അടക്കേണ്ട 4800 രൂപയായിരുന്നു. ഇങ്ങനെ 70000 രൂപ തിരിച്ചടച്ചിരുന്നു.
പിന്നീട് ബിജുവിന് വന്ന അസുഖവും മറ്റുചിലകാരണങ്ങളും മൂലം തിരിച്ചടവ് മുടങ്ങി. എട്ടുലക്ഷം രൂപക്ക് ജപ്തി ചെയ്ത വീട് 370000 രൂപക്ക് ജപ്തി ഒഴിവാക്കി നല്‍കാമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 20 ന് പണം മുഴുവന്‍ അടച്ച് തീര്‍ക്കണം. ഇതിന് സുമനസുകളുടെ സഹായം തേടുകയാണ് ബിജു.
