ജില്ലയിലെ ഹോ​ട്ട​ലു​ക​ളി​ലും ലോ​ഡ്ജു​ക​ളി​ലും പാ​ക് സ്വ​ദേ​ശി​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​രു​ത്. പാക്കിസ്ഥാനുമായി നേരിട്ടോ അല്ലാതയോ ഇന്ത്യക്കാര്‍ വ്യാ​പാ​ര​ത്തി​ൽ ഏ​ർ​പ്പെ​ട​രു​തെ​ന്നും പാ​ക്കിസ്ഥാനികൾക്ക് ജോ​ലി ന​ൽ​ക​രു​തെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. പാക്കിസ്ഥാനില്‍ രജിസ്റ്റർ ചെയ്ത സിം കാർഡുകൾ ഉപയോ​ഗിക്കാനോ അറിയാത്ത ആളുകളുമായി ഫോണിൽ സംസാരിക്കാനോ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. 

ബി​ക്കാനി​ർ: രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​നി​റില്‍ താമസിക്കുന്ന പാക്കിസ്ഥാനികളോട് 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ജില്ല വിട്ട് പോകാൻ നിര്‍ദേശം. തിങ്കളാഴ്ച ജില്ലാ മജിസ്ട്രേറ്റാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. പു​ൽ​വാ​മ​ ഭീ​ക​രാ​ക്ര​മ​ണത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്. 

ജില്ലയിലെ ഹോ​ട്ട​ലു​ക​ളി​ലും ലോ​ഡ്ജു​ക​ളി​ലും പാ​ക് സ്വ​ദേ​ശി​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​രു​ത്. പാക്കിസ്ഥാനുമായി നേരിട്ടോ അല്ലാതയോ ഇന്ത്യക്കാര്‍ വ്യാ​പാ​ര​ത്തി​ൽ ഏ​ർ​പ്പെ​ട​രു​തെ​ന്നും പാ​ക്കിസ്ഥാനികൾക്ക് ജോ​ലി ന​ൽ​ക​രു​തെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. പാക്കിസ്ഥാനില്‍ രജിസ്റ്റർ ചെയ്ത സിം കാർഡുകൾ ഉപയോ​ഗിക്കാനോ അറിയാത്ത ആളുകളുമായി ഫോണിൽ സംസാരിക്കാനോ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. രണ്ട് മാസത്തേക്കാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 

Scroll to load tweet…

ഉത്തരവിന് പിന്നാലെ വാടക കെട്ടിടങ്ങളിലും വീടുകളിലും താമസിക്കുന്ന പാക്കിസ്ഥാനികളെ ഒഴിപ്പിക്കാനുള്ള നടപടികൾ നാട്ടുകാര്‍ ആരംഭിച്ചു. ബിക്കാനിറിലെ പലയിടത്തുനിന്നും പാക്കിസ്ഥാനികൾ പലായനം ചെയ്യാനുളള ഒരുക്കത്തിലാണ്.