ദേശീയപാത 17ൽ രാവിലെ 7.30നാണ് അപകടം. പറവൂർ കുഞ്ഞിത്തൈയിൽ വർക്ഷോപ്പ് ജീവനക്കാരനാണ് അഖിൽ . ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം. എറണാകുളത്തു നിന്ന് തൃശൂരിലേക്ക് പോകുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുമായി അഖില്‍ സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിനടയിലേക്ക് വീണ യുവാവിന്‍റെ തലയിലൂടെ പിൻചക്രം കയറിയിറങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
