ന്യൂഡല്‍ഹി: മദ്യപിച്ച് വാഹനമോടിച്ച് ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട ദില്ലി പൊലിസിന്റെ വാഹനം നാട്ടുകാർ തടഞ്ഞു. നിർത്താതെ പോയ വാഹനം നാട്ടുകാർ പിൻതുടർന്ന് തടയുകയായിരുന്നു.വാഹനത്തിൽ നിന്ന് മദ്യക്കുപ്പികളും പിടിച്ചെടുത്തു.
ഞായറഴ്ച്ചയാണ് സംഭവം. ദില്ലി പൊലിസിന്റെ വാഹനം തട്ടി സ്കൂട്ടർ യാത്രക്കാരനും സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. നിർത്താതെ പോയ വാഹനം നാട്ടുകാർ പിൻതുടർന്ന് പിടികൂടിയിരുന്നു.അമിതമായി മദ്യപിച്ച് വാഹനം ഓടിച്ചതാണ് അപകടം കാരണം എന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. ഇതു തെളിയിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. നാട്ടുകാർ വാഹനം തടയുന്നതും മദ്യകുപ്പികൾ കണ്ടെത്തുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. അമിതമായി മദ്യപിച്ച പൊലീസുകാരെ നാട്ടുകാർ കൈയ്യേറ്റം ചെയുന്നതും കാണാം.
മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ പരിശോധനകർശനമാക്കുകയും ഒപ്പം അവബോധപരിപാടികളുമായി ദില്ലി പൊലീസ് മുന്നോട്ട് പോകുമ്പോൾ ഉണ്ടായ സംഭവം സേനക്ക് ആകെ നാണക്കേടായിരിക്കുകയാണ്. കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കും എന്ന് ദില്ലി പൊലീസ് മേധാവി അറിയിച്ചു.
