ആലപ്പുഴ നങ്ങ്യാർകുളങ്ങരയിൽ ബൈക്ക് ലോറിയിലിടിച്ച് കത്തി ബൈക്ക് രാത്രികരായ രണ്ടുപേര്‍ മരിച്ചു. ഇരുവരുടെയും ശരീരം തീപടര്‍ന്ന് വെന്ത നിലയിലാണ്.

ആലപ്പുഴ: ആലപ്പുഴ നങ്ങ്യാർകുളങ്ങരയിൽ ബൈക്ക് ലോറിയിലിടിച്ച് കത്തി ബൈക്ക് രാത്രികരായ രണ്ടുപേര്‍ മരിച്ചു. ഇരുവരുടെയും ശരീരം തീപടര്‍ന്ന് വെന്ത നിലയിലാണ്. ബൈക്ക് ലോറിയിലിടിച്ച ഉടന്‍ കത്തിനശിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

ചെങ്ങന്നൂര്‍ കാരക്കാട് സ്വദേശി കിരൺ കൃഷ്ണന്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. മാവേലിക്കര സ്വദേശി ശങ്കര്‍ കുമാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്. ഇരുവരുംഎഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി കളാണ്.

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂർണ്ണമായും കത്തി നശിച്ചു. ബൈക്ക് അമിതവേഗതയിലായിരുന്നെന്ന് പൊലീസ് പറയുന്നു. ഇടിയുടെ ആഘാതത്തില്‍ എങ്ങനെയാണ് ബൈക്കിന് തീപടര്‍ന്നതെന്ന് വ്യക്തമായിട്ടില്ല.