ഇടുക്കി: അടിമാലിക്കു സമീപം ബൈക്കു മറിഞ്ഞ് യുവാവ് മരിച്ചു. ഇരുമ്പുപാലം സ്വദേശി അജ്മല്‍ ഹസൈനാര്‍ (24) ആണ് മരിച്ചത്. അടിമാലിയില്‍ പ്രാദേശിക ചാനലിലെ ജിവനക്കാരനായിരുന്നു.
വീട്ടില്‍ നിന്നും അടിമാലിയിലെ ഒഫീസിലെക്ക് വരുന്നതിനിടയില്‍ ചാറ്റുപാറവച്ച് ബൈക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ അജ്മലിനെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
