സിറ്റി എ.ആര്‍ ക്യാമ്പിലെ എസ്.ഐ സതീഷ്കുമാറിനാണ് ഗുരുതരമായി പരിക്കേറ്റത്. എസ്.ഐയുടെ തലയ്‌ക്കും മുഖത്തും കാല്‍മുട്ടിനും പരിക്കേറ്റിട്ടുണ്ട്. KL01 BQ 7446 എന്ന നമ്പറുള്ള ബൈക്കാണ് ഇടിച്ചത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ തലയ്‌ക്കുള്ളില്‍ രക്തസ്രാവമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇടിച്ചുവീഴ്ത്തിയ ശേഷം ബൈക്ക് നിര്‍ത്താതെ പോയി. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് സതീഷ്കുമാര്‍ ഇപ്പോള്‍.