തൃശൂർ നഗരത്തിൽ ബൈക്ക് മോഷണം പതിവാകുന്നു. രണ്ട് മാസത്തിനിടെ പത്തിലേറെ ബൈക്കുകൾ കാണാതായി. നോ പാർക്കിംഗ് ഏരിയയിൽ വയ്ക്കുന്ന വാഹനങ്ങളാണ് കൂടുതലും മോഷ്ടിക്കപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു
ഇത് ഡേവിഡിന്‍റെ മാത്രം പ്രശ്നമല്ല. തൃശൂർ നഗരത്തിൽ ബൈക്ക് നിർത്തിയിട്ട് പോകാൻ ഇപ്പോൾ പലർക്കും ഭയമാണ്. നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന തൃശൂർ റെയിൽവ്വേസ്റ്റേഷൻ പരിസരത്ത് നിന്ന് മാത്രം അഞ്ച് വാഹനങ്ങളാണ് കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടയിൽ മോഷ്ടിക്കപ്പെട്ടത്. നഗരത്തിലെ മറ്റ് സ്ഥലങ്ങളിലും മോഷണത്തിന് കുറവില്ല.കഴിഞ്ഞ ദിവസം ലോ കോളജ് പരിസരത്ത് നിന്നും ഒരു ബൈക്ക് മോഷ്ടിക്കപ്പെട്ടു.
നോ പാർക്കിംഗ് ഏരിയയിലെ വാഹനങ്ങളാണ് കൂടുതലും മോഷ്ടിക്കപ്പെടുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇത്തരം സ്ഥലങ്ങളിൽ സിസിടിവി ക്യാമറകളില്ലാത്തതിനാൽ ദൃശ്യങ്ങളും കിട്ടുന്നില്ല. കേസുകൾ റജിസ്റ്റർ ചെയ്തെങ്കിലും ആരെയും ഇതുവരെ പിടികൂടാൻ പൊലീസിനായിട്ടില്ല.
