തിരുവനന്തപുരം: വെള്ളയമ്പലത്താണ് ബൈക്ക് മോഷ്ടിക്കുന്ന യുവാവിന്‍റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞത്. ദൃശ്യങ്ങള്‍ അടക്കം പൊലീസില്‍ പരാതി നല്‍കി ബൈക്ക് തിരികെ കിട്ടുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് നാലാഞ്ചിറ സ്വദേശി കവിരാജ്.
പട്ടാപകല്‍, കൈയ്യേത്തും ദൂരത്ത് വച്ച് പുത്തന്‍ ബൈക്കുമായി കള്ളന്‍ മുങ്ങിയതോര്‍ക്കുമ്പോള്‍ ഇപ്പോഴും കവിരാജിന് ഞെട്ടല്‍ മാറുന്നില്ല. വെള്ളയമ്പലത്തെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന കവിരാജ് ഓഫീസിന് തൊട്ട്മുമ്പില്‍ വച്ച വാഹനമാണ് 10 മിനുട്ട് കൊണ്ട് കള്ളന്‍ കൊണ്ട് പോയത്
മ്യൂസിയം പൊലീസ് കേസ്സെടുത്ത് അന്വേഷണവും തുടങ്ങിക്കഴിഞ്ഞു.ദൃശ്യങ്ങള്‍ സഹിതം കിട്ടിയതോടെ കള്ളനെ കയ്യോടെ പിടികൂടാമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
