അന്തര്‍സംസ്ഥാന ബൈക്ക് മോഷണ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശികളായ രണ്ടു യുവാക്കളാണ് പൊലീസ് പിടിയിലായത്. തലസ്ഥാന നഗരത്തില്‍ മാത്രം അമ്പതോളം കേസുകള്‍ ഇവര്‍ക്കെതിരെ നിലവിലുണ്ട്.

തിരുവനന്തപുരം ചേരിയമുട്ടം സ്വദേശികളായ അജുവും അനീഷ് ടിറ്റോയുമായാണ് പിടിയിലായത്. ബൈക്കുകള്‍ മോഷ്‌ടിച്ച് രൂപമാറ്റം നടത്തുകയായിരുന്നു ഇവരുടെ ശൈലി. ബൈക്ക് വര്‍ക്ക് ഷോപ്പ് നടത്തിയുന്നവരാണ് മോഷണത്തിലേക്ക് തിരിഞ്ഞത്. ബുള്ളറ്റുകളായിരുന്നു മോഷ്‌ടാക്കളുടെ പ്രധാന ലക്ഷ്യം. ബൈക്കുകള്‍ വില്‍ക്കുകയും വാടകയ്ക്ക് കൊടുക്കുയുമായിരുന്നു ചെയ്തിരുന്നത്. തലസ്ഥാനത്ത് നിന്നും 50 ബൈക്കുകളിലധികം മോഷ്‌ടിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളായിരുന്നു മോഷ്‌ടാക്കളുടെ ഇര. കേരളത്തില്‍ നിന്ന് മോഷ്‌ടിക്കുന്ന ബൈക്കുകള്‍ തമിഴ്നാട്ടിലും തമിഴ്നാട്ടില്‍ നിന്ന് മോഷ്‌ടിക്കുന്ന ബൈക്കുകള്‍ കേരളത്തിലും എത്തിച്ച് വാടകയക്ക് നല്‍കുകയായിരുന്നു പതിവ് . പത്തുദിവസം മുമ്പ് പിടിയിലായ ഇവരെ ഫോര്‍ട്ട് പോലീസ് കസ്റ്റ‍ഡിയില്‍ വാങ്ങി നടത്തിയ തെളിവെടുപ്പില്‍ 9 ബുള്ളറ്റുകള്‍ കണ്ടെടുത്തിട്ടുണ്ട് .