കേസ് നാളെ തന്നെ പരിഗണിക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇരുവരുടേയും അഭിഭാഷകരെ അറിയിച്ചു

ദില്ലി: ശബരിമലയില്‍ ദര്‍ശനം നടത്തിയ കനക ദുര്‍ഗയും ബിന്ദുവും മുഴുവന്‍ സമയ സുരക്ഷ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്ജി നല്‍കി. ഇക്കാര്യം ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചില്‍ പരമാര്‍ശിക്കുകയായിരുന്നു. സന്നിധാനത്ത് ദര്‍ശനം നടത്തിയ ശേഷം ജീവന് ഭീഷണിയുണ്ടെന്നും അടിയന്തിരമായി കേസ് പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സുപ്രീംകോടതി വിധിയെ തുടര്ന്നാണ് തങ്ങള്‍ മല കയറിയത്. തങ്ങളുടെ മൗലിക അവകാശമാണ് വിനിയോഗിച്ചത്. എന്നാല്‍ കേരളത്തില് വലിയ തോതില്‍ പ്രതിഷേധം നടക്കുകയാണ്. ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി കോടതിയലക്ഷ്യമാണ്. ഇതിനെതിരെ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് ഹര്‍ജി നാളെ തന്നെ കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് സമ്മതിച്ചു. ശബരിമല സന്ദര്‍ശനത്തിന് ശേഷം ഇന്നലെ വീട്ടിലെത്തിയ തന്നെഅമ്മായി അമ്മ മര്‍ദ്ദിച്ചു എന്നാരോപിച്ച് കനകദുര്‍ഗ പൊലീസില്‍ പരാതി നല്‍കിയിരുന്നു.