ദുബായ്: കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ആരോപണങ്ങളില്‍ മറുപടിയുമായി സഹോദരന്‍ ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് ലൈവ്. താന്‍ ദുബായില്‍തന്നെയാണെന്ന് വ്യക്തമാക്കാന്‍ ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍നിന്നാണ് ലൈവ് വന്നിരിക്കുന്നതെന്ന് പറഞ്ഞാണ് ബിനോയ് ലൈവ് ആരംഭിക്കുന്നത്. 

താന്‍ എന്താണെന്ന് ബോധ്യപ്പെടുത്താന്‍ തന്റെ സുഹൃത്തുക്കള്‍ പറഞ്ഞതുകൊണ്ടാണ് ലൈവ് വരുന്നതെന്നും കടലില്‍ കുളിച്ചവനെ കുളം കാട്ടി പേടിപ്പിക്കേണ്ട എന്നും ബിനോയ് ആവര്‍ത്തിച്ചു പറയുന്നുണ്ട് വീഡിയോയില്‍. നടക്കാന്‍ പഠിച്ചത് തലശേരിയാണെന്നും ആരെയും ഒന്നും ബോധ്യപ്പെടുത്താനില്ലെന്നും ബിനീഷ് പറയുന്നു