ഇടത് സര്‍ക്കാര്‍ അധികാരമേറ്റ ആദ്യനാളുകളില്‍ അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന അന്നത്തെ വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന വന്‍ വിവാദമായിരുന്നു. ഇതിനെതിരെ സിപിഐ അടക്കം ശക്തമായി രംഗത്തുവന്നതോടെ, സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തി. 

സമവായത്തിലൂടെ പദ്ധതി നടപ്പാക്കുമെന്നാണ് നിയമസഭയില്‍ രേഖാമൂലം സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ അതിരപ്പിള്ളി പദ്ധതിയില്‍ അഭിപ്രായസമന്വയത്തിന്റെ സാധ്യത പാടേ തള്ളുകയാണ് സിപിഐ. 
സമവായത്തിലൂന്നി, വിവാദങ്ങള്‍ക്ക് തത്കാലം തടയിട്ടെങ്കിലും, അതിരപ്പിള്ളി പദ്ധതിയെ സിപിഎം ഇതുവരെ പൂര്‍ണ്ണമായും തള്ളിയിട്ടില്ല.