മുഖ്യമന്ത്രിയുടെ വിമർശനത്തെ കുറിച്ചുള്ള ചോദ്യത്തോട് ബിനോയ് വിശ്വം പ്രതികരിച്ചില്ല
ദില്ലി:തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ ഉപകരണ ക്ഷാമത്തെക്കുറിച്ച് പരസ്യ പ്രതികരണം നടത്തിയ ഡോ. ഹാരിസ് മികച്ച ഡോക്ടറാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌വിശ്വം പറഞ്ഞു. അദ്ദേഹത്തെ വ്യക്തിപരമായി അറിയില്ല പക്ഷേ നിരവധിപേർ പറഞ്ഞത് അദ്ദേഹം മികച്ച ഡോക്ടർ എന്ന് തന്നെയാണ് കാര്യങ്ങൾ നേരെയാകണം എന്ന ബോധ്യത്തോടെയാണ് അദ്ദേബം പറഞ്ഞത് അതായിരിക്കണം ഉദ്ദേശം 'കുനിഷ്ട്' ഉള്ളതായി തോന്നുന്നില്ല സർവീസ് ചട്ടങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ നോക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വിമർശനത്തെ കുറിച്ചുള്ള ചോദ്യത്തോട് ബിനോയ് വിശ്വം പ്രതികരിച്ചില്ല
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലാത്തതിന്‍റെ പേരിൽ തുറന്നടിച്ച ഡോ. ഹാരിസ് ചിറയ്ക്കൽ ഇപ്പോൾ സംതൃപ്തൻ. ഇപ്പോൾ വളരെ സന്തോഷം തോന്നുന്നെന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യൂറോളജി വകുപ്പിലേക്ക് ആവശ്യമായ ശസ്ത്രക്രിയ ഉപകരണം ഇന്നലെ എത്തിച്ച് ശസ്ത്രക്രിയകൾ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടറുടെ പ്രതികരണം.
താൻ പ്രതികരിച്ചപ്പോൾ ഒരുപാട് പേർ ഒപ്പം നിന്നു. ബ്യൂറോക്രസിയുടെ വീഴ്ചയുണ്ട്.അത് പരിഹരിക്കണം പ്രശ്നങ്ങൾ പരിഹരിച്ചാൽ ആരോഗ്യമേഖല ഉയർച്ചയിലേക്ക് പോകും മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലിൽ വിഷമമില്ല താന്‍ നടത്തിയത് പ്രൊഫഷണൽ സൂയിസൈഡാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു


