റെയില്‍വേ ജീവനക്കാരുടെ ഹാജര്‍നില രേഖപ്പെടുത്താന്‍ ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനം. ആധാര്‍ രേഖകള്‍ അടിസ്ഥാനമാക്കിയാവും ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തുക. ഡിസംബര്‍ 31 മുതല്‍ റെയില്‍വേ ജീവനക്കാരുടെ ഹാജര്‍ ബയോമെട്രിക് സംവിധാനത്തിലാകും രേഖപ്പെടുത്തുക. എല്ലാ റെയില്‍വേ സോണുകളിലും സംവിധാനം നിലവില്‍ വരും. ജോലി സമയത്ത് താമസിച്ച് വരുന്നവരെയും ജോലി സമയത്ത് മുങ്ങി നടക്കുന്നവരേയും പുതിയ സംവിധാനത്തോടെ പിടികൂടാന്‍ സാധിക്കുമെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍. മെട്രോ റയില്‍, റെയില്‍വേ വര്‍ക്ക് ഷോപ്പുകള്‍, റെയില്‍വേ നിര്‍മാണശാലകളിലും സംവിധാനം നിലവില്‍ വരും. നിലവില്‍ ചുരുങ്ങിയ ഇടങ്ങളില്‍ മാത്രമാണ് ബയോമെട്രിക് ഹാജര്‍ സംവിധാനമുള്ളത്.