തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഇന്ന് മുതല്‍ ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനത്തിലേക്ക് മാറും. ജീവനക്കാര്‍ കൃത്യസമയത്തെത്തുന്നില്ല, ഫയല്‍ നീങ്ങുന്നില്ല, എന്നീ ആക്ഷേപങ്ങള്‍ പരിഹരിക്കാനാണ് നടപടി. ശമ്പളം വിതരണം ചെയ്യുന്ന സ്പാര്‍ക്ക് എന്ന സോഫ്ട്‌വെയറുമായി ഇതിനെ ബന്ധപ്പെടുത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഹാജര്‍ കൃത്യമല്ലെങ്കില്‍ ജിവനക്കാര്‍ക്ക് ആ ദിവസത്തെ ശമ്പളം നഷ്ടമാകും. മന്ത്രിമാരെയും ചീഫ് സെക്രട്ടറിയെയും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പഞ്ചിംഗ് ബാധകമാണ്.