Asianet News MalayalamAsianet News Malayalam

ചട്ടുകത്തലയൻ പാമ്പുകൾ അപകടകാരികളല്ല; വ്യാജ സന്ദേശങ്ങളിൽ പരിഭ്രാന്തരാകരുത്

വെള്ളപ്പൊക്ക ബാധിത മേഖലകളിൽ ചട്ടുകത്തലയൻ പാമ്പുകൾ വ്യാപിക്കുന്നെന്നും ഇതു മാരകമാണെന്നുമൊക്കെയായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ തെറ്റാണെന്ന് ജന്തുശാസ്ത്ര വിദഗ്ധർ. ഇത്തരം ജീവികൾ നിരുപദ്രവകാരികളും ഒട്ടും വിഷമില്ലാത്തതുമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
 

Bipalium kewense are not dangerous Do not be afraid of fake messages
Author
Trivandrum, First Published Aug 20, 2018, 6:47 PM IST

തിരുവനന്തപുരം:  വെള്ളപ്പൊക്ക ബാധിത മേഖലകളിൽ ചട്ടുകത്തലയൻ പാമ്പുകൾ വ്യാപിക്കുന്നെന്നും ഇതു മാരകമാണെന്നുമൊക്കെയായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ തെറ്റാണെന്ന് ജന്തുശാസ്ത്ര വിദഗ്ധർ. ഇത്തരം ജീവികൾ നിരുപദ്രവകാരികളും ഒട്ടും വിഷമില്ലാത്തതുമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

ബൈപാലിയം ജനുസിൽപ്പെട്ട ചട്ടുകത്തലയൻ പാമ്പുകളെക്കുറിച്ചാണ് അതിമാരക ജീവികളെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന സന്ദേശമെന്ന് കേരള സർവ്വകലാശാലാ ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. ജി പ്രസാദ് പറഞ്ഞു. മാരകവിഷമുള്ള ജീവികൾ എന്ന പേരിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണ്. മണ്ണിരകളെ ചലനരഹിതമാക്കാൻ മാത്രമേ ഇവക്ക് ശേഷിയുള്ളൂ എന്നും ഡോ.പ്രസാദ് പറഞ്ഞു.

കീടവര്‍ഗ്ഗത്തില്‍പ്പെട്ട ചട്ടുകത്തലയന് താപാമ്പ് എന്നും അറിയപ്പെടുന്നു. മഴക്കാലത്തിന് ശേഷം മഞ്ഞുകാലം വരുന്നതിന് മുമ്പേയാണ് ഇവയെ സാധാരണ കാണാറുള്ളത്. ഈര്‍പ്പമില്ലാതെ ജീവിക്കാന്‍ പറ്റാത്ത് ജീവിയാണിത്. വഴുവഴുപ്പുള്ള ശരീരഘടവയുള്ള ഇവ തിറങ്ങുന്ന കറുപ്പ് നിറമാണെങ്കിലും പുറത്ത് മഞ്ഞ കലര്‍ന്ന ഇളംപച്ച വരകളും കാണാറുണ്ട്. തലയുടെ ആകൃതി ചട്ടുകത്തിന്‍റെത് പോലെയായതിനവാലാണ് ഇവയെ ചട്ടുകത്തലയന്‍ എന്ന് വിളിക്കുന്നത്. ഉപ്പ് ഇട്ടാല്‍ ഇവയുടെ ശരീരത്തിലെ ജലം നഷ്ടപ്പെട്ട് അലിഞ്ഞ് ഇല്ലാതാവും.

Follow Us:
Download App:
  • android
  • ios