ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിക്കും ബിപ്ലബിന്റെ അത്ര കരുത്ത് കാണില്ലെന്നാണ് പുഷ്അപ്പ് വീഡിയോ തരംഗമായതോടെ സാമൂഹ്യമാധ്യമങ്ങള്‍ അഭിപ്രായപ്പെടുന്നത്
കൊല്‍ക്കത്ത: വര്‍ഷങ്ങള്‍ നീണ്ട സിപിഎം ഭരണം തകര്‍ത്ത് കൊണ്ടാണ് ബിജെപി ത്രിപുരയില്‍ അധികാരത്തിലെത്തിയത്. തുടര്‍ന്ന് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ബിപ്ലബ് ദേബ് കുമാര്‍ പക്ഷേ, പിന്നീട് വാര്‍ത്തകളില്‍ നിറഞ്ഞത് വിവാദ പ്രസ്താവനകള്‍ കൊണ്ടാണ്.
അവസാനം ത്രിപുര മുഖ്യനോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വരെ വായ് പൂട്ടണമെന്ന് നിര്‍ദേശിക്കേണ്ടി വന്നു. എന്നാല്‍, ഇപ്പോള്‍ ബിപ്ലബ് ദേവ് വാര്‍ത്തകളില്‍ നിറയുന്നത് വിവാദങ്ങള്‍ കൊണ്ടല്ല, മറിച്ച് തന്‍റെ കരുത്ത് കൊണ്ടാണ്. കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ ത്രിപുര മുഖ്യന്‍ തുടര്‍ച്ചയായ 45 പുഷ്അപ്പുകള്‍ എടുത്താണ് കാണികളുടെ കയ്യടി നേടിയത്.
ഇന്ത്യ ടുഡേ മാനേജിംഗ് എഡിറ്ററും കോണ്‍ക്ലേവ് മോഡറേറ്ററുമായ രാഹുല്‍ കണ്‍വാളാണ് വെല്ലുവിളിയോടെ ബിപ്ലബിനെ വേദിയിലേക്ക് ക്ഷണിച്ചത്. ഒട്ടും അമാന്തിക്കാതെ, കണ്‍വാളിനൊപ്പം ബിബ്ലബ് 45 പുഷ്അപ്പുകള്‍ എടുത്തതോടെ കാണികള്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയായിരുന്നു.
ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിക്കും ബിപ്ലബിന്റെ അത്ര കരുത്ത് കാണില്ലെന്നാണ് പുഷ്അപ്പ് വീഡിയോ തരംഗമായതോടെ സാമൂഹ്യമാധ്യമങ്ങള്‍ അഭിപ്രായപ്പെടുന്നത്. നേരത്തെ, കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോര്‍ഡിന്‍റെ ഫിറ്റ്നസ് ചാലഞ്ചും ത്രിപുര മുഖ്യന്‍ ഏറ്റെടുത്തിരുന്നു.
