സിവിൽ എൻജിനീയറിങ് പഠിച്ചവർ സിവിൽ സർവ്വീസുകാരാകണമെന്ന് ത്രിപുര മുഖ്യമന്ത്രി

സിവിൽ എൻജിനീയറിങ് പഠിച്ചവർക്ക് സിവിൽ സർവ്വീസ് മേഖല തെര‌ഞ്ഞെടുക്കാമെന്നും മെക്കാനിക്ക് എൻജിനീയറിങ് പഠിച്ചവർ സിവിൽ സർവ്വീസിന് അനുയോജ്യരല്ലെന്നും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. തലസ്ഥാനമായ അഗർത്തലയിൽ സിവിൽ സർവ്വീസ് ദിനാഘോഷ പരിപാടിയിലാണ് ബിപ്ലബ് കുമാറിന്‍റെ പരാമ‌ർശം. മുൻപ് ആർട്സ് വിഷയങ്ങൾ പഠിച്ചവരാണ് സിവിൽ സർവ്വീസിലേക്ക് വന്നിരുന്നത്. ഇപ്പോൾ ഡോക്ടർമാരും എൻജിനീയർമാരുമൊക്കെയാണ് വരുന്നത്. സിവിൽ സർവ്വീസിലേക്ക് വരുന്ന സിവിൽ എൻജിനീയർമാർക്ക് പൊതുമരാമത്ത് നിർമ്മാണ പ്രവർത്തനങ്ങളിൽ മികച്ച സംഭാവന നൽകാൻ കഴിയുമെന്നും എന്നാൽ മെക്കാനിക്കൽ എൻജിനീയർമാർക്ക് ഇത് കഴിയില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ നിരീക്ഷണം.

മുമ്പ് മഹാഭാരത കാലത്തെ ഭാരതത്തിൽ ഇന്റെർനെറ്റ് ഉണ്ടായിരുന്നുവെന്നും ബിപ്ലവ് കുമാര്‍ ദേവ് പറഞ്ഞിരുന്നു. മഹാഭാരത കാലത്ത് ഇന്റര്‍നെറ്റും സാറ്റലൈറ്റുമുണ്ടായിരുന്നുവെന്നായിരുന്നു ത്രിപുരമുഖ്യന്‍റെ പരാമര്‍ശം.