വിമാനം പറന്നുയരുന്നതിനു തൊട്ടു മുപമ്പായതിനാല്‍ വലിയ ദുരന്തത്തില്‍ നിന്നു വിഐപികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ കഷ്ടിച്ചു രക്ഷപ്പെട്ടു. 

ഇന്നു വൈകുന്നേരം 6.30ന് ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. എംപിമാരായ പ്രഫ. കെ.വി. തോമസ്, ജോസ് കെ. മാണി, ഇന്നസെന്റ് എന്നിവരും നിരവധി മലയാളി യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു. പറന്നുയര്‍ന്ന ശേഷമായിരുന്നു പക്ഷി ഇടിച്ചതെങ്കില്‍ വലിയ അപകടം സംഭവിക്കാമായിരുന്നുവെന്നു വ്യോമയാന വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. വൈകിയാണ് വിമാനം സര്‍വ്വീസ് നടത്തിയത്..