ആദിവാസി ജില്ലയായ ദാഹോഡിലെ ലിംഖേഡ ഗ്രാമത്തിലേക്ക് തുറന്ന ജീപ്പിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് പരമ്പരാഗത ആചാരപ്രകാരമായിരുന്നു സ്വീകരണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നേട്ടങ്ങള്‍ നിരത്തിയ പ്രധാനമന്ത്രി ആദിസികള്‍ക്ക് പട്ടയം നല്‍കി. ജലസേചനപദ്ധതി ഉദ്ഘാടനം ചെയ്തു.
നവ്സാരിയില്‍ 11,223 ഭിന്നശേഷിയുള്ളവര്‍ക്ക് 17,000 സഹായക്കിറ്റുകളും വിതരണം ചെയ്ത പ്രധാനമന്ത്രി ആയിരം വീല്‍ചെയറും 1000 ശ്രവണസഹായിയും നല്‍കി ഗിന്നിസ് റെക്കോഡിട്ടു. സൂറത്തില്‍ 3750 കിലോയുള്ള കേക്ക് ഒരുക്കിയും ഗിന്നസ് നേട്ടങ്ങളുടെ എണ്ണം കൂട്ടി. രാവിലെ അഹമ്മദാബാദിലെത്തിയ മോദി അമ്മ ഹിരബായില്‍ നിന്ന് അനുഗ്രഹം വാങ്ങി. സംസ്ഥാനതല ജുഡീഷ്യല്‍ കോണ്‍ഫറന്‍സിനെത്തിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ രാജ്ഭവനിലെത്തി പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേര്‍ന്നു.ർ
