കന്യാസ്ത്രീയുടെ ആവശ്യങ്ങള്‍ക്കൊപ്പമാണ് ഗവണ്‍മെന്‍റ് നില്‍ക്കുന്നത്. ഏറ്റവും ശരിയായ നിലപാട് ഗവണ്‍മെന്‍റ് സ്വീകരിക്കും. ഒരു കുറ്റവാളിയെയും ഗവര്‍ണ്‍മെന്‍് സംരക്ഷിക്കില്ല. ഇരകളോടൊപ്പമാണ് ഗവണ്‍മെന്‍റ്.
തിരുവനന്തപുരം:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് വൈകുന്നതിനെതിരെ കന്യാസ്ത്രീകളുടെ സമരം ശക്തി പ്രാപിക്കുമ്പോള്‍ കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി മന്ത്രി ഇ.പി ജയരാജന്‍. ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ സര്‍ക്കാര്‍ ഇരയ്ക്കൊപ്പമെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നതെന്നും ശക്തമായ തെളിവുകളോടെ അറസ്റ്റ് ചെയ്യാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.
കന്യാസ്ത്രീയുടെ ആവശ്യങ്ങള്‍ക്കൊപ്പമാണ് ഗവണ്‍മെന്‍റ് നില്‍ക്കുന്നത്. ഏറ്റവും ശരിയായ നിലപാട് ഗവണ്‍മെന്‍റ് സ്വീകരിക്കും. ഒരു കുറ്റവാളിയെയും ഗവര്‍ണ്‍മെന്‍് സംരക്ഷിക്കില്ല. ഇരകളോടൊപ്പമാണ് ഗവണ്‍മെന്‍റ്. കന്യാസ്ത്രീകളുടെ ആവശ്യങ്ങള്‍ ഗൗരവമായി കാണുന്നു. അതിന് വേണ്ട എല്ലാ നപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
