ലണ്ടൻ ആസ്ഥാനമായുള്ള ബിടിസി ഗ്ലോബൽ എന്ന സ്ഥാപനത്തിലാണ് ആളുകള്‍പണം നിക്ഷേപിച്ചിരുന്നത്. ബിറ്റ് കോയിനിൽ നിക്ഷേപിക്കുന്നതുകയ്ക്ക് വൻ വളർച്ചയുണ്ടാകുമെന്നും കൂടുതൽ പേരെ ഈ ശൃംഗലയിൽ ചേർത്താൽ വരുമാനം ഇരട്ടിയാകുമെന്നും കമ്പനി ഇവരെധരിപ്പിച്ചിരുന്നു

മലപ്പുറം: മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത ഒന്നാണ് ബിറ്റ് കോയിൻ. ബിറ്റ് കൊയിൻ തട്ടിപ്പിലൂടെ നൂറുകണത്തിനാളുകൾക്കാണ് ലക്ഷങ്ങൾ നഷ്ടമായത്. ഇത്തരത്തിൽ പണം നഷ്ടപെട്ട യുവാവ് കഴിഞ്ഞ ദിവസം മലപ്പുറത്ത് ആത്മഹത്യ ചെയ്തതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിഞ്ഞത്.

ചോക്കാട് നാലു സെന്‍റ് കോളനിയിലെ നീലാബ്ര തഖയുദ്ദീന്‍ആണ് വീട്ടിനുള്ളില്‍തൂങ്ങി മരിച്ചത്. ആത്മഹത്യ ചെയ്യാനുള്ള കാരണം
അന്വേഷിച്ചപ്പോഴാണ് ഓൺലൈൻ നിക്ഷേപ തട്ടിപ്പില്‍കുടുങ്ങി തഖയുദ്ദീന് വൻ സാമ്പത്തിക ഉണ്ടായിരുന്നതായി ബന്ധുക്കള്‍അറിഞ്ഞത്. മലപ്പുറം ജില്ലയില്‍മാത്രം ആയിരത്തിലേറെ പേര്‍ തഖയുദ്ദീനെപ്പോലെ ഓൺലൈൻ നിക്ഷേപ തട്ടില്‍കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന.

ലണ്ടൻ ആസ്ഥാനമായുള്ള ബിടിസി ഗ്ലോബൽ എന്ന സ്ഥാപനത്തിലാണ് ആളുകള്‍പണം നിക്ഷേപിച്ചിരുന്നത്. ബിറ്റ് കോയിനിൽ നിക്ഷേപിക്കുന്ന
തുകയ്ക്ക് വൻ വളർച്ചയുണ്ടാകുമെന്നും കൂടുതൽ പേരെ ഈ ശൃംഗലയിൽ ചേർത്താൽ വരുമാനം ഇരട്ടിയാകുമെന്നും കമ്പനി ഇവരെ
ധരിപ്പിച്ചിരുന്നു. എല്ലാ മാസവും ബിറ്റിസി ഗ്ലോബൽ കമ്പനിയിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് ഉദ്ബോധിപ്പിക്കാൻ ക്ലാസ്സുകളും
ഉപഭോക്താക്കൾക്കായി നടത്തിയിരുന്നു.

ഓണ്‍ലൈനായി 3500 രൂപ മുതല്‍ 20 ലക്ഷം വരെ നല്‍കിയവരുണ്ട്. 70 ദിവസത്തിനകം മൂന്നിരട്ടിയായി തിരികെ നല്‍കുമെന്നായിരുന്നു വാഗ്ദാനം.ചിലര്‍ക്ക് ഇരട്ടി തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ ലഭിക്കുകയും ചെയ്തു. കൂടുതല്‍പണം നിക്ഷേപിക്കുന്നവരില്‍നിന്ന് തുക കൈപ്പറ്റാന്‍ ഇടനിലക്കാരും എത്തിയിരുന്നു.

നിക്ഷേപത്തിന്‍റെ ഇരട്ടി തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നല്‍കിയാണ് സ്ഥാപനം ഇടപടുകരുടെ വിശ്വാസം ആദ്യം നേടിയെടുത്തത്. പിന്നീട് ഈ ഇടപാടുകാര്‍ വഴി കൂടുതല്‍ പേരില്‍നിന്ന് പണം വാങ്ങിയെടുത്തശേഷം സ്ഥാപനം പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഒക്ടോബര്‍ 15 മുതല്‍ കമ്പനിയുടെ വെബ്‌സൈറ്റ് അപ്രതൃക്ഷമായതോടെയാണ് വഞ്ചിക്കപ്പെട്ട വിവരം പല നിക്ഷേപകരും അറിയുന്നത്.

സമൂഹമാധ്യമങ്ങള്‍വഴി വിവരമറിഞ്ഞാണ് പലരും പണം നിക്ഷേപിച്ചത്. 20 ശതമാനം കമ്മിഷനും കമ്പനി വാഗ്ദാനം ചെയ്തിരുന്നു. തട്ടിപ്പിനിരയായവര്‍സംഘമായി പൊലിസിന് പരാതിനല്‍കിയിട്ടുണ്ട്‌