ഇംപീച്ച്മെന്റ് പ്രമേയത്തിനായുള്ള നോട്ടീസ് നൽകാൻ രാജ്യസഭയിൽ 50 പേരുടെ പിന്തുണ മതി

ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസിനെ പിന്തുണയ്ക്കില്ലെന്ന് ബിജു ജനതാദൾ അറിയിച്ചു. പ്രമേയം രാജ്യസഭയിൽ അവതരിപ്പിച്ചാൽ എതിർത്ത് വോട്ട് ചെയ്യാനാണ് ബി.ജെ.ഡിയുടെ തീരുമാനം. ഇംപീച്ച്മെന്റ് പ്രമേയത്തിനായുള്ള നോട്ടീസ് നൽകാൻ രാജ്യസഭയിൽ 50 പേരുടെ പിന്തുണ മതി. എന്നാല്‍ പ്രമേയം പാസാകാൻ മൂന്നിൽ രണ്ട് അംഗങ്ങൾ വോട്ടു ചെയ്യണം.