വിജയ് മല്ല്യയെ കോണ്‍ഗ്രസ് വഴിവിട്ട് സഹായിച്ചെന്ന് ബിജെപി. കിംഗ്ഫിഷര്‍ കമ്പനിയെ സഹായിക്കുമെന്ന് മൻമോഹൻസിംഗും വ്യോമയാനമന്ത്രിയായിരുന്ന വയലാർ രവിയും പറഞ്ഞതിന്‍റെ വീഡിയോ പുറത്ത് വിട്ട് ബിജെപി.
ദില്ലി: വിജയ് മല്ല്യയെ കോണ്‍ഗ്രസ് വഴിവിട്ട് സഹായിച്ചെന്ന് ബിജെപി. കിംഗ്ഫിഷര്‍ കമ്പനിയെ സഹായിക്കുമെന്ന് മൻമോഹൻസിംഗും വ്യോമയാനമന്ത്രിയായിരുന്ന വയലാർ രവിയും പറഞ്ഞതിൻറെ വീഡിയോ പുറത്ത് വിട്ട് ങിജെപി
മല്യയ്ക്ക് എതിരായ അന്വേഷണത്തിൽ കേന്ദ്രസർക്കാർ ഇടപെട്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ പറഞ്ഞു. ലുക്ക് ഔട്ട് നോട്ടീസ് ദുർബലപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതം. വായ്പ എടുത്ത് മുങ്ങിയവരെ തിരികെ എത്തിക്കാൻ കേന്ദ്രസർക്കാർ പരമാവധി ശ്രമിക്കുന്നു എന്നും ഗോയല്‍ പറഞ്ഞു.
അതിനിടെ വിജയ് മല്ല്യയുടെ വെളിപ്പെടുത്തലിന് പുറമെ രാഹുല്‍ ഗാന്ധിക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി. വ്യാജ കമ്പനിയില്‍ നിന്ന് രാഹുല്‍ ഒരു കോടി രൂപ വായ്പ എടുത്തു എന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. ഹവാല പണം ഉപയോഗിച്ചാണ് കമ്പനി നടത്തിയതെന്ന് ഉടമസ്ഥന്‍ സമ്മതിച്ചു. രാഹുലും കള്ളപണം വെളുപ്പിച്ചെന്നും ബിജെപി പറഞ്ഞു.
കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് കോണ്‍ഗ്രസ് വഴിവിട്ട സഹായം നല്‍കി. വിജയ് മല്ല്യയ്ക്ക് വായ്പ ശരിയാക്കിയത് മന്‍മോഹന്‍ സിംഗ് നേരിട്ടെന്നും ബിജെപി ആരോപിച്ചു. വായ്പ ശരിയാക്കിയതിന് നന്ദി പറഞ്ഞ് മല്യ എഴുതിയ കത്ത് ബിജെപി പുറത്തുവിട്ടു.
അതേസമയം, മല്ല്യയ്ക്കെതിരെയുള്ള ലുക്കൗട്ട് നോട്ടീസ് ദുർബലപ്പെടുത്തിയത് ആരെന്ന് അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വിജയ് മല്ല്യ പൊട്ടിച്ച ബോംബിന് ഇന്നലെ അരുൺ ജയ്റ്റ്ലി നല്കിയ വിശദീകരണം പ്രതിപക്ഷം തള്ളുകയാണ്. എന്നാല്‍ രാഹുൽ ഗാന്ധിയുടെ ലണ്ടൻ സന്ദർശനത്തിനു ശേഷമുള്ള മല്ല്യയുടെ പ്രസ്താവനയിൽ ഗൂഢാലോചനയുണ്ടെന്നാണ് ബിജെപി ആരോപണം.
രാജ്യംവിടുന്നതിന് മുന്‍പ് അരുണ്‍ ജയ്റ്റ്ലിയെ കണ്ടിരുന്നുവെന്ന് വിജയ് മല്യ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെതിരെ രൂക്ഷ ആരോപണവുമായി ബിജെപി രംഗത്തെത്തിയത്.
